ചിത്ര-ശില്‍പ്പ പ്രദര്‍ശനം

തൃശൂര്‍ ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ മെമ്മറി ലൈന്റെ വാര്‍ഷിക ചിത്ര-ശില്‍പ്പ പ്രദര്‍ശനം ചാലക്കുടി ചോല ആര്‍ട്‌സ് ഗ്യാലറിയില്‍ ശിൽപ്പി വി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നു


ചാലക്കുടി തൃശൂർ ഗവ. കോളജ് ഓഫ് ഫൈൻ ആർട്‌സിലെ പൂർവ വിദ്യാർഥി കൂട്ടായ്മ മെമ്മറി ലൈന്റെ വാർഷിക ചിത്ര–--ശിൽപ്പ പ്രദർശനം ചാലക്കുടി ചോല ആർട്‌സ് ഗ്യാലറിയിൽ തുടങ്ങി. ശിൽപി വി കെ രാജൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ വി ജെ ജോജി അധ്യക്ഷനായി. എഴുത്തുകാരൻ എം ജി ബാബു, കെ വി ജീവാനന്ദ്, ബീന സന്തോഷ്, ലതാദേവി, സുരേഷ് മുട്ടത്തി എന്നിവർ സംസാരിച്ചു. പ്രദർശനം 31ന് സാപിക്കും. Read on deshabhimani.com

Related News