വെണ്ണൂർ അക്ഷര വായനശാലയുടെ 2.22 ലക്ഷം രൂപ
തൃശൂർ വയനാട്ടിലെ ദുരിതബാധിതർക്ക് ലൈബ്രറി കൗൺസിൽ നിർമിച്ച് നൽകുന്ന വീടിനായി അന്നമനട വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാല സ്വരൂപിച്ച 2,22,456 രൂപ കൈമാറി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു, വായനശാല പ്രസിഡന്റ് വി ഒ വർഗീസിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി വി കെ ഹാരിഫാബി അധ്യക്ഷയായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വയനാട്ടിൽ നിർമിച്ച് നൽകുന്ന 10 വീടുകളിൽ ഒരു വീട് ജില്ലാ ലൈബ്രറി കൗൺസിലാണ് നിർമിക്കുക. Read on deshabhimani.com