‘വയനാടിനൊരു കൈത്താങ്ങ്’ പെയിന്റിങ് പ്രദർശനവും വിൽപ്പനയും
തൃശൂർ കേരള ചിത്രകലാപരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലളിതകലാ അക്കാദമിയിൽ ഉണർവ് എന്ന പേരിൽ ‘വയനാടിനൊരു വരത്താങ്ങ്’ പെയിന്റിങ് പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. 75 ചിത്രകാരന്മാരുടെ 75 കലാസൃഷ്ടികളുടെ പ്രദർശനവും വിൽപ്പനയുമാണ് ആരംഭിച്ചത്. പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശിൽപ്പി ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ എസ് ഹരിദാസ്, എം കെ പശുപതി, ശങ്കർജി വല്ലച്ചിറ, പി എസ് ഗോപി, സോമൻ അഥീന എന്നിവർ സംസാരിച്ചു. 28 വരെ പ്രദർശനവും വിൽപ്പനയും നടക്കും. Read on deshabhimani.com