പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും
ചേലക്കര എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള ചേലക്കര നിയോജക മണ്ഡലം കൺവൻഷൻ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 10ന് ചേലക്കര മേപ്പാടം മൈതാനിയിലാണ് കൺവൻഷൻ. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, മന്ത്രിമാരായ കെ രാജൻ, കെ കൃഷ്‌ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേശ്‌കുമാർ, എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, കെ രാധാകൃഷ്‌ണൻ എംപി, ആന്റണി രാജു എംഎൽഎ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പങ്കെടുക്കും. Read on deshabhimani.com