ചെമ്പൈ സംഗീതോത്സവം നാളെ തുടങ്ങും
ഗുരുവായൂർ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ അധ്യക്ഷനാകും. ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ് എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും. സംസ്ഥാന പുരസ്‌കാരം ലഭിച്ച ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗം വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ആദരിക്കും. എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിനു ശേഷം ചെമ്പൈ പുരസ്കാര സ്വീകർത്താവായ എ കന്യാകുമാരിയുടെ സംഗീതക്കച്ചേരി അരങ്ങേറും. ബുധൻ രാവിലെ മുതൽ സംഗീതാർച്ചന ആരംഭിക്കും. വൈകിട്ട് ആറ് മുതൽ പത്ത് വരെ രാജ്യത്തെ വിശേഷാൽ കച്ചേരികൾ അവതരിപ്പിക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ വീട്ടിൽ നിന്ന് 25ന് ഏറ്റുവാങ്ങും. 26 ന് വൈകിട്ട് ആറോടെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ എതിരേൽപ്പോടെ എത്തിച്ച് സംഗീത മണ്ഡപത്തിൽ സ്ഥാപിക്കും. Read on deshabhimani.com