കുടുംബശ്രീ മോഡൽ സിഡിഎസ് 
ചപ്പാത്തി കമ്പനി ആരംഭിച്ചു



വാടാനപ്പള്ളി പഞ്ചായത്ത്‌ കുടുംബശ്രീ മോഡൽ സിഡിഎസ് അൽ‌നാസ് ചപ്പാത്തി കമ്പനി എന്ന സംരംഭം ആരംഭിച്ചു. തളിക്കുളം പത്താംകല്ല് പടിഞ്ഞാറ് വാർഡ് 16 ൽ ആണ് കമ്പനി ആരംഭിച്ചത്. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ സി പ്രസാദ്  ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത ആദ്യ വിൽപ്പന നടത്തി. തളിക്കുളം പഞ്ചായത്തംഗം ബിന്നി അറക്കൽ  മെഷീൻ സ്വിച്ച് ഓൺ ചെയ്‌തു. തളിക്കുളം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കെ അനിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾനാസർ, വാടാനപ്പള്ളി കുടുംബശ്രീ മോഡൽ സിഡിഎസ് ചെയർ പേഴ്സൺ ബീന ഷെല്ലി എന്നിവർ സംസാരിച്ചു. ഉദയം കുടുംബശ്രീ അംഗങ്ങൾ ചേർന്നു തുടങ്ങിയ സംരംഭമാണ്   അൽ‌നാസ് ചപ്പാത്തി കമ്പനി. Read on deshabhimani.com

Related News