ക്രിസ്മസ് വില്ലേജ് തുറന്നു
തൃശൂർ ആമ്പല്ലൂർ അളഗപ്പനഗർ ജോർജ് ടൗൺ നോർത്തിൽ ക്രിസ്മസ് വില്ലേജ് പ്രവർത്തനമാരംഭിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ രാജേശ്വരി അധ്യക്ഷയായി. മൂന്നാറിന്റെ പ്രതീതിയിൽ ഏഴ് ഏക്കറിലാണ് ക്രിസ്മസ് വില്ലേജ് ഒരുക്കിയിരിക്കുന്നതെന്ന് മീഡിയ കൺസൾട്ടന്റ് ഫ്രാൻസിസ് ആലേങ്ങാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 5000 ചതുരശ്ര അടിയിൽ ശീതികരിച്ച പുൽക്കൂട് ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകിട്ട് 6.30മുതൽ രാത്രി 11വരെയാണ് പ്രദർശനം. ജനുവരി 20ന് സമാപിക്കും. 100 രൂപയാണ് ടിക്കറ്റ് വില. കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. Read on deshabhimani.com