‘കർഷകനാദം’ വരിക്കാരെ 
ചേർക്കുന്നതിന്‌ തുടക്കം

കർഷക നാദം മാസിക ചേർക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവഹിക്കുന്നു


തെക്കുംകര കേരള കർഷകസംഘം മുഖമാസിക  "കർഷകനാദം’  വാർഷിക വരിക്കാരെ ചേർക്കുന്നതിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം തെക്കുംകരയിൽ കെ എൻ രാജനിൽനിന്നും വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്തീൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു.   കർഷക സംഘം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ടി വി സുനിൽകുമാർ അധ്യക്ഷനായി.  ജില്ലാ കമ്മിറ്റി അംഗം  ഇ ഉമാലഷ്മി, എൻ ജി സന്തോഷ് ബാബു, പി എ തിലകൻ എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News