ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ ആർഎസ്എസ് ആക്രമണം
ചാലക്കുടി കിഴക്കേ പോട്ട വ്യാസ സ്കൂൾ പരിസരത്ത് നടന്നുപോയ കോവിഡ് സന്നദ്ധ പ്രവർത്തകരായ ഡിവൈഎഫ്ഐക്കാർക്കെതിരെ ആർഎസ്എസ് സംഘത്തിന്റെ ആക്രമണം. ഇതുവഴി നടന്നുപോയവരെ തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് അനന്തു സുരേഷ്, ജോ. സെക്രട്ടറി പ്രണവ് രഘു എന്നിവരെയാണ് പതിനഞ്ചോളം വരുന്ന ആർഎസ്എസ് സംഘം വളഞ്ഞിട്ടാക്രമിച്ചത്. ശ്രീജിത്ത്, ബിനു, ഗോകുൽ, ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരെ ചാലക്കുടി ഗവ. ആശുപുത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു. പ്രവർത്തകർക്കുനേരെ നടന്ന ആക്രമണത്തിൽ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. Read on deshabhimani.com