കർഷകത്തൊഴിലാളി മാസിക 
വരിക്കാരെ ചേർത്തു

കർഷകത്തൊഴിലാളി മാസികയുടെ ജില്ലയിലെ ആദ്യ വരിസംഖ്യ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി
വില്യംസിൽ നിന്നും സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ ഏറ്റുവാങ്ങുന്നു


കുന്നംകുളം  കർഷകത്തൊഴിലാളി യൂണിയൻ മുഖമാസിക "കർഷക തൊഴിലാളി മാസിക' യുടെ വരിക്കാരെ ചേർക്കുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ നിര്‍വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആൻസി വില്ല്യംസ് ജില്ലയിലെ ആദ്യ വരിക്കാരിയായി.  ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി കെ വാസു, പി മോഹൻദാസ്, കെ എം അഷറഫ്, എം ബി പ്രവീൺ, എം എസ് വിനോദ്, കെ ജി പ്രമോദ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News