വിനോദയാത്രാ സംഘത്തിലെ 
യുവതിക്ക് കുരങ്ങിന്റെ ആക്രമണം

കുരങ്ങിന്റെ ആക്രമണത്തില്‍ പാലക്കാട് സ്വദേശി ഐശ്വര്യയുടെ ഇടതുകൈയിലെ മുറിവ്‌


ചാലക്കുടി അതിരപ്പിള്ളിയിൽ വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ യുവതിക്ക് കുരങ്ങിന്റെ ആക്രമണം. പാലക്കാട് ചന്ദ്രനഗർ സ്വദേശി ഐശ്വര്യ(36)യെയാണ് കുരങ്ങ് ആക്രമിച്ചത്. ഞായർ വൈകിട്ടോടെയായിരുന്നു സംഭവം. ഐശ്വര്യയുടെ ഇടതുകൈയിൽ രണ്ടിടത്ത് കുരങ്ങ് കടിച്ചു. ഇതിൽ ഒരു മുറിവ് ആഴമേറിയതാണ്. പരിക്കേറ്റ ഐശ്വര്യയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളച്ചാട്ടത്തിന് സമീപത്തെ കടയിൽ നിന്നും ഐസ്‌ക്രീം വാങ്ങി കഴിക്കുന്നതിനിടെയാണ് കുരങ്ങ് ഓടിയെത്തിയത്.  ബിസ്‌കറ്റ് ഇട്ടുകൊടുത്തെങ്കിലും ഐശ്വര്യയെ ആക്രമിക്കുകയായിരുന്നു Read on deshabhimani.com

Related News