നാടകങ്ങൾ തെരഞ്ഞെടുത്തു



ഇരിങ്ങാലക്കുട   ഒക്ടോബർ 21 മുതൽ 27 വരെ നടക്കുന്ന  പുല്ലൂർ നാടക രാവിലേക്ക് നാടകങ്ങൾ തെരഞ്ഞെടുത്തു. 21 ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ‘അനന്തരം’, 22 ന് വള്ളുവനാട് ബ്രഹ്മയുടെ ‘വാഴ്‌വേമായം’, 23 ന് പത്തനാപുരം ഗാന്ധിഭവന്റെ ‘യാത്ര’, 24 ന് തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള’, 25 ന് കോഴിക്കോട് രംഗഭാഷയുടെ ‘മിഠായിത്തെരുവ്’, 26 ന് കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചം’, 27 ന് പുല്ലൂർ ചമയം നാടക വേദിയുടെ ‘കാ... ക കാലനും കള്ളനും’ എന്നീ നാടകങ്ങൾ  അവതരിപ്പിക്കും. ഇരിങ്ങാലക്കുട ടൗൺഹാളിൽ രാത്രി ഏഴിനാണ് നാടകാവതരണം. Read on deshabhimani.com

Related News