തുല്യതാ ക്ലാസുകളുടെ പ്രവേശനോത്സവം



തൃശൂർ  ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ എസ്എസ്എല്‍സി, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ പ്രവേശനോത്സവം തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. ഹയർസെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ച് തൃശൂർ ഗവ. ലോ കോളേജിൽ പ്രവേശനം  ലഭിച്ച ചാലക്കുടി സ്വദേശി 60 വയസ്സുകാരൻ കെ ഡി ജോസിനെ ആദരിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ, സ്റ്റേറ്റ് കോ–-ഓര്‍ഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ, ജില്ലാ കോ–-ഓര്‍ഡിനേറ്റർ കൊച്ചുറാണി മാത്യു, അസി. കോ–-ഓർഡിനേറ്റർ കെ എം സുബൈദ, സ്കൂൾ  പ്രധാനാധ്യാപിക കെ പി ബിന്ദു, പ്രിയ മണികണ്ഠൻ, ഷീജ ജിജോ, ലീന, സുജാത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News