പ്രകടനവും പൊതുയോഗവും
തൃശൂർ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിന് ഐക്യദാർഢ്യം നൽകി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എം ഗിരിജാദേവി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, ട്രഷറർ കെ ആർ സീത എന്നിവർ സംസാരിച്ചു. Read on deshabhimani.com