തിരുവമ്പാടി 
കോലത്തിന്‌ 
സ്വർണാഭരണം

ഗോളകയിൽ ചാർത്താനുള്ള 
സ്വർണാഭരണം


തൃശൂർ  പൂരത്തിന് തിരുവമ്പാടി ക്ഷേത്രം എഴുന്നള്ളിക്കുന്ന കോലത്തിലെ  ഗോളകയിൽ ചാർത്താൻ മുക്കാൽ കിലോഗ്രാം തൂക്കത്തിലുള്ള, കല്ലുകൾ പതിച്ച സ്വർണാഭരണം ഒരുങ്ങി. വ്യാഴാഴ്‌ച രാവിലെ ഏഴിന്‌ ക്ഷേത്രനടയിൽവച്ച്‌ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌  ഡോ. സുന്ദർ മേനോനും സെക്രട്ടറി കെ ഗിരീഷ്‌കുമാറും  ഭരണസമിതി അംഗങ്ങളും ചേർന്ന്  ക്ഷേത്രം തന്ത്രിക്ക്‌ നൽകി ശ്രീകൃഷ്ണനും ഭഗവതിക്കും സമർപ്പിക്കും.     തിരുവമ്പാടി ക്ഷേത്രത്തിലെ നടവരവു സ്വർണമാണ് നിർമാണത്തിനായി വിനിയോഗിച്ചത്. Read on deshabhimani.com

Related News