പ്രവാസികളുടെ പ്രതിഷേധമിരമ്പി
തൃശൂർ കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾ തൃശൂർ എജീസ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ വി അഷറഫ് ഹാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി എം കെ ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുലൈഖ ജമാലു, എം ബി മോഹനൻ, ജില്ലാ ട്രഷറർ ഹബീബ് റഹ്മാൻ, ജില്ലാ വൈസ് പ്രസിഡന്റ് പി ഡി അനിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീരാജ്, അഡ്വ. എം കെ ഹക്ക്, ഏരിയ സെക്രട്ടറി വി ആർ സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com