ഷോളയാർ ഡാമിൽ റെഡ് അലർട്ട്; ചാലക്കുടിയിൽ ജാഗ്രത
തൃശൂർ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ ഷോളയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2661 അടിയായതിനാൽ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ഷോളയാർ ഡാമിൽ ഓറഞ്ച് അലർട്ട് മാറ്റി. കെഎസ്ഇബിക്ക് കീഴിലുള്ള ഈ ഡാമിൽ മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ പരമാവധി ജലനിരപ്പ് 2663 അടിയാണ്. 149.09 മില്ല്യൻ ക്യുബിക് മീറ്ററാണ് പരമാവധി സംഭരണശേഷി. 143.71 മില്ല്യൻ ക്യുബിക് മീറ്ററാണ് നിലവിലുള്ളത്. സംഭരണശേഷിയുടെ 96.39 ശതമാനം വെള്ളമായി. പെരിങ്ങൽക്കുത്തിൽ 423.98 മീറ്ററാണ് പരമാവധി ജലനിരപ്പ്. നിലവിൽ 419.35 മീറ്ററായി. ഷോളയാർ തുറന്നാൽ പെരിങ്ങൽക്കുത്ത് ഡാം വഴി ചാലക്കുടി പുഴയിലേക്ക് വെള്ളം തുറന്നുവിടും. പുഴയുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം. Read on deshabhimani.com