അരങ്ങുണർന്നു... വീണ്ടും നാടകക്കാലം

കൂടപ്പുഴയിലെ ഫാസ് ഓഡിറ്റോറിയം


ചാലക്കുടി കൂടപ്പുഴ ഫാസ് ഓഡിറ്റോറിയത്തിൽ മൂന്നര പതിറ്റാണ്ടിനു ശേഷം വീണ്ടും നാടകത്തിന് തിരശ്ശീല ഉയർന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ  ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ ആണ്‌ നാടകമായി അരങ്ങേറിയത്. ഒരു കാലത്ത് നാടകത്തിന്റെ ഈറ്റില്ലമായിരുന്നു ഫാസ് ഓഡിറ്റോറിയം.  നാടകം കാണാൻ  നൂറുകണക്കിനാളുകൾ എത്തി. 1980 ലായിരുന്നു ഫാസിന്റെ സുവർണകാലം. രക്തരക്ഷസ്, കടമറ്റത്ത് കത്തനാർ, നാറാണത്തു ഭ്രാന്തൻ തുടങ്ങി നിരവധി നാടകങ്ങളാണ് ഫാസ് ഓഡിറ്റോറിയത്തിൽ നടന്നത്. തറയിലിരുന്ന് നാടകം കണ്ടാസ്വദിക്കാൻ അന്ന് വലിയൊരു നാടകാസ്വാദക വിഭാഗവും എത്തിയിരുന്നു. തിലകൻ, ജോസ് പെല്ലിശ്ശേരി, എൻ എൻ പിള്ള, സായ്കുമാർ, റിസബാവ തുടങ്ങിയ പ്രമുഖരും ഈ വേദിയിൽ അഭിനയിച്ചിട്ടുണ്ട്‌. ഫൈൻ ആർട്‌സ് സൊസൈറ്റിയായിരുന്നു സംഘാടകർ. 1990 കളോടെ നാടകം കാണാനത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ നാടക നടത്തിപ്പ് സൊസൈറ്റിക്ക് ബാധ്യതയാവുകയും  നാടകാവതരണം നിലയ്ക്കുകയുമായിരുന്നു. പിന്നീട് ഫാസ് നൃത്ത സംഗീത വിദ്യാലയമായി   പ്രവർത്തിച്ചു. 1976 നവംബറിലാണ് ഫൈൻ ആർട്‌സ് സൊസൈറ്റി രൂപീകരിച്ചത്. ചലച്ചിത്രനടൻ പ്രേനസീറാണ്  ഉദ്ഘാടനം നിർവഹിച്ചത്. അതിരപ്പിള്ളി റോഡിൽ കേരള കാർഷിക സർവകലാശാല ഗവേഷണ കേന്ദ്രത്തിന് സമീപം 48 സെന്റ് സ്ഥലത്തെ കെട്ടിടത്തിലാണ് ഫാസിന്റെ പ്രവർത്തനം. Read on deshabhimani.com

Related News