വനിതാ കമീഷന്‍ അദാലത്ത്: 19 കേസുകള്‍ പരിഹരിച്ചു
തൃശൂർ കേരള വനിതാ കമീഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ 19 കേസുകൾ പരിഹരിച്ചു. ആകെ 61 കേസുകളാണ് കമീഷന്റെ പരിഗണനയിൽ വന്നത്. അഞ്ച് കേസുകളിൽ പൊലീസ് റിപ്പോർട്ടും മൂന്ന് കേസുകളിൽ ജാഗ്രതാ സമിതിയുടെ റിപ്പോർട്ടും തേടിയിട്ടുണ്ട്. 27 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കാനായി മാറ്റിവച്ചു. വനിതാ കമീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ അഭിഭാഷകരായ ടി എസ് സജിത, എസ് ഇന്ദു മേനോൻ, കൗൺസിലർ മാലാ രമണൻ, വനിതാ സെൽ ഓഫീസർ മിനിമോൾ എന്നിവരും പരാതികൾ കേട്ടു. Read on deshabhimani.com