കറിപൗഡര്‍ കണ്‍സോര്‍ഷ്യം കേന്ദ്രം തുറന്നു

നടത്തറയിൽ കുടുംബശ്രീയുടെ കറിപൗഡർ കൺസോർഷ്യം കേന്ദ്രത്തിലെ 
യന്ത്രങ്ങളുടെ പ്രവർത്തനം മന്ത്രി കെ രാജൻ കാണുന്നു


തൃശൂർ കുടുംബശ്രീയുടെ കറിപൗഡർ കൺസോർഷ്യം കേന്ദ്രം നടത്തറയിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി.   ജില്ലയിലെ തെരഞ്ഞെടുത്ത 15 യൂണിറ്റുകളിൽ നിന്നായി 34 പേരാണ് കൺസോർഷ്യത്തിൽ അംഗങ്ങളായിട്ടുള്ളത്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, സാമ്പാർ പൊടി, ചിക്കൻ മസാല, ഫിഷ് മസാല, മീറ്റ് മസാല, ഗരം മസാല, സ്റ്റീംഡ് പുട്ടുപൊടി, ഗോതമ്പ് പൊടി, അപ്പം പൊടി എന്നീ ഉൽപ്പന്നങ്ങൾക്ക് ഏകീകൃത സ്വഭാവം കൊണ്ടുവന്നും ബാച്ച് കോഡിങ് മെഷീൻ വഴി യൂണിറ്റുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയുമാണ്‌  പൊതുവിപണിയിൽ ഇറക്കുന്നത്‌. വൈസ് പ്രസിഡന്റ്‌ പി കെ അഭിലാഷ്, കെ രാധാകൃഷ്ണൻ, പി ആർ രജിത്ത്, എം എസ് അശോക്‌ കുമാർ, എ സിജുകുമാർ, ജീജ ജയൻ, കെ എൻ ഓമന എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News