പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു



തൃശൂർ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്‌തതിലും കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി  പ്രതിഷേധിച്ചു. മാധ്യമങ്ങളോട് ഏത് രീതിയിലും പ്രതികരിക്കാം എന്ന ധാർഷ്ട്യമാണ് സുരേഷ് ഗോപിയിൽ നിന്നുണ്ടായത്‌. ഇതാദ്യമായല്ല, സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറുന്നത്‌. ഇതു വെച്ച് പൊറുപ്പിക്കാനാകില്ലെന്ന്‌ പ്രസിഡന്റ്‌ എം ബി ബാബുവും സെക്രട്ടറി രഞ്ജിത്ത്‌ ബാലനും പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News