വൈദ്യുതി ഭവനിലേക്ക് മാർച്ച്‌ നടത്തി



തൃശൂർ വൈദ്യുതി മേഖലയെ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതാനുള്ള  കേന്ദ്രസർക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌കേരള ഇലക്‌ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ  തൃശൂർ വൈദ്യുതി ഭവനിലേക്ക്  മാർച്ച്‌ നടത്തി.   എഐടിയുസി  ജില്ലാ പ്രസിഡന്റ്‌  ടി കെ സുധീഷ് ഉദ്ഘാടനം ചെയ്‌തു.  ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി  വി ജെ കുര്യാക്കോസ്, ഇലക്‌ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി ഷൈലിഷ്, ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ബെനഡിക്ട്, വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി എസ് രമേഷ് കുമാർ, സി ഡി ജോമി, ശശികല എബി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News