ജോൺസൺ മാസ്റ്റർ സ്മൃതി ഗാനാലാപന മത്സരം
തൃശൂർ സംഗീത സംവിധായകൻ ജോൺസന്റെ ഓർമദിനത്തിന്റെ ഭാഗമായി ‘മ്യൂസിക് ഡയറക്ടർ ജോൺസൺ ഫൗണ്ടേഷൻ’ ഡിസംബർ 14,15 തീയതികളിൽ സംസ്ഥാനതല ‘ജോൺസൺ മാസ്റ്റർ സ്മൃതി ഗാനാലാപന മത്സരം’ സംഘടിപ്പിക്കും. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ 15-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 14-ന് ആദ്യ റൗണ്ട് മത്സരം നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന 20 പേർ 15-ന് നടക്കുന്ന ഫൈനലിൽ പങ്കെടുക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 15,000, 10000, 5000 രൂപയുടെ ക്യാഷ് അവാർഡ് ലഭിക്കും. ഡിസംബർ 21-ന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കുന്ന ജോൺസൺ സ്മൃതിയിൽ സമ്മാനിക്കും. ഫോൺ: 9349820992. ഫൗണ്ടേഷൻ ചെയർമാൻ എം പി വിൻസന്റ്, സെക്രട്ടറി ഔസേപ്പച്ചൻ, ജയരാജ് വാര്യർ, ഐ പി പോൾ, ചാക്കോ തട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com