കൾച്ചറൽ ക്യാപ്പിറ്റൽ
മാരത്തൺ ഫെബ്രു. 16-ന്



തൃശൂർ എൻഡ്യൂറൻസ് അത്‌ലറ്റ്‌സ് ഓഫ് തൃശൂരിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 16ന് മാരത്തൺ സംഘടിപ്പിക്കും. ഫുൾ മാരത്തൺ (42.2 കിലോമീറ്റർ), ഹാഫ് മാരത്തൺ (21.1 കിലോമീറ്റർ), മിനി മാരത്തൺ (10 കിലോമീറ്റർ), ഫൺ റൺ എന്നിങ്ങനെയാണ് മത്സരം. കോർപറേഷൻ സ്റ്റേഡിയത്തിൽനിന്ന് ആരംഭിക്കുന്ന മത്സരം നഗരം ചുറ്റി സ്റ്റേഡിയത്തിൽ സമാപിക്കും.  ഫുൾ മാരത്തണിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 25,000 രൂപ നൽകും. ഒന്നുമുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. വി എ രാമകൃഷ്ണൻ, പ്രശാന്ത് പണിക്കർ, റിമോൻ ആന്റണി, കെ വി വിപിൻ, ഒ എസ് സ്വപ്‌ന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 9995490310. Read on deshabhimani.com

Related News