‘ഉബുറോയ്’ നാളെ മുതൽ കൊടകരയിൽ
കൊടകര ഫ്രഞ്ച് നാടക എഴുത്തുകാരനും സംവിധായകനുമായ ആൽഫ്രെഡ് ജാറിയുടെ ‘ഉബുറോയ്' കൊടകരയിലും അരങ്ങേറുന്നു. 28, 29, 30 തീയതികളിൽ കൊടകര ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനിയിലാണ് ദീപൻ ശിവരാമന്റെ സംവിധാനത്തിൽ നാടകം മലയാളത്തിൽ അരങ്ങിൽ എത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹികളായ അഡ്വ. വി പി ലിസ്സൻ, ഒ പി സുധീഷ്, എ ആർ ബാബു, സി എൽ ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് നിർമിച്ചിരിക്കുന്ന ഈ നാടകം ഒക്സിജൻ തീയേറ്റർ കമ്പനിയാണ് അവതരിപ്പിക്കുന്നത്. Read on deshabhimani.com