പാലപ്പിള്ളിയിൽ പുലിഭീതി ഒഴിയുന്നില്ല



വരന്തരപ്പിള്ളി  പാലപ്പിള്ളിയില്‍ നിന്ന് പുലിഭീതി ഒഴിയുന്നില്ല. വ്യാഴാഴ്ച ടാപ്പിങിനെത്തിയ നാല് തൊഴിലാളികള്‍ പുലിയെ കണ്ട് ഭയന്നോടി. പാലപ്പിള്ളി 110-ാ0 നമ്പര്‍ റബര്‍ തോട്ടത്തില്‍ വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ്  സംഭവം. ചുങ്കന്‍ വീട്ടില്‍ ജോസും ഭാര്യ സോളിയും  പണിക്കവളപ്പില്‍ ബിനീഷും  ഭാര്യ പ്രിയയുമാണ്  110 പാലരിക്കുന്ന ഷെഡിന് സമീപം പുലിയെ കണ്ടതായി പറയുന്നത്. രണ്ട് ദിവസം മുന്‍പ് പാലപ്പിള്ളിയില്‍ റോഡിലൂടെ 110 തൈക്കാട് തോട്ടത്തിലേക്ക് പുലി കടന്നുപോകുന്നത് ഒരു ബൈക്ക് യാത്രികന്‍ കണ്ടതായും പറയുന്നുണ്ട്. കൂടാതെ പാലപ്പിള്ളി പുതുക്കാട് എസ്‌റ്റേറ്റിന് സമീപത്തെ പാഡിയില്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നിരുന്നു.   പുലി ശല്യം രൂക്ഷമായതോടെ  തോട്ടം തൊഴിലാളികളും നാട്ടുകാരും  ഭീതിയിലാണ്. പുലി സാന്നിധ്യം  കണ്ടെത്തുന്നതിനായി വനംവകുപ്പ് ഈ  ഭാഗത്ത്‌ ട്രാപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ട്. പാലപ്പിള്ളി മേഖലയില്‍ പലയിടത്തായി പുലിശല്യം വർധിച്ചതോടെ ഇവയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. Read on deshabhimani.com

Related News