സിപിഐ എം ചാലക്കുടി ഏരിയ സമ്മേളനത്തിന് തുടക്കം
പി എം ശ്രീധരൻ നഗറിൽ (ഗോപാലകൃഷ്ണ ഓഡിറ്റോറിയം) സിപിഐ എം ചാലക്കുടി ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രതിനിധി സമ്മേളന നഗറിൽ ടി എ ജോണി പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. കെ പി തോമസ് താൽകാലിക അധ്യക്ഷനായി. എം ജെ ബെന്നി രക്തസാക്ഷി പ്രമേയവും ജെനീഷ് പി ജോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ എസ് അശോകൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ടി പി ജോണി സ്വാഗതം പറഞ്ഞു. കെ പി തോമസ്, സി കെ ശശി, എം എൻ ശശിധരൻ, സി ജി സിനി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, പി കെ ഡേവിസ്, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറി എം എം വർഗീസ് സപ്ലിമെന്റ് പ്രകാശിപ്പിച്ചു. 14 ലോക്കലുകളിൽ നിന്നായി 166 പ്രതിനിധികൾ പങ്കെടുക്കുന്നു. പ്രവർത്തന, സംഘടന റിപ്പോർട്ടിൽ പൊതു ചർച്ച ആരംഭിച്ചു. വെള്ളിയാഴ്ചയും ചർച്ച തുടരും. മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ശനിയാഴ്‌ച വൈകിട്ട് നാലിന് ചാലക്കുടി ടൗണിൽ നിന്ന് ചവപ്പുസേന മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും. വി എൻ രാജൻ നഗറിൽ (ചാലക്കുടി ഇൻഡോർ സ്‌റ്റേഡിയം മൈതാനം) നടക്കുന്ന പൊതുസമ്മേളനം ജെയ്‌ക്ക് സി തോമസ് ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com