ജില്ലാ കോൾ കർഷക സംഘത്തിന്റെ കലക്ടറേറ്റ്‌ ധർണ 31ന്‌



തൃശൂർ വിവിധ ആവശ്യങ്ങളുന്നയിച്ച്‌  തൃശൂർ ജില്ലാ കോൾ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോൾ കർഷകർ ചൊവ്വാഴ്‌ച കലക്ടറേറ്റിന്‌ മുന്നിൽ ധർണ നടത്തും.  നെല്ല്‌ സംഭരണ തറവിലയിൽ വെട്ടിക്കുറച്ച പ്രോത്സാഹന  തുകയായ 3.60 രൂപ പുനഃസ്ഥാപിക്കുക, രാസവളത്തിന്റെയും കീടനാശിനിയുടെയും വില വർധന  തടയുക, ഏനാമാവ്‌, ഇടിയഞ്ചിറ, കൂത്തുമാക്കൽ, ഇല്ലിക്കൽ, കൊറ്റൻകോഡ്‌ എന്നീ റഗുലേറ്ററുകൾ അറ്റകുറ്റപ്പണികൾ നടത്തി യന്ത്രവൽക്കരിക്കുക, കൃഷി നാശം സംഭവിച്ച കർഷകർക്ക്‌ മതിയായ നഷ്ടപരിഹാരം നൽകുക, കുമ്മായം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ.  രാവിലെ 10ന്‌  തൃശൂർ ജില്ലാ കോൾ കർഷക സംഘം പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ ഉദ്‌ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ, ജനറൽ സെക്രട്ടറി കെ കെ കൊച്ചുമുഹമ്മദ്‌, കെ കെ രാജേന്ദ്രബാബു, എൻ എസ്‌ അയൂബ്‌ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News