വില്വാദ്രിനാഥ ക്ഷേത്രത്തിൽ വൻതിരക്ക്
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ കർക്കടക മാസത്തിൽ തൊഴുന്നതിനും, നാലമ്പല ദർശനത്തിനുമായി വിശ്വാസികളുടെ വൻതിരക്ക്. ഞായറാഴ്ചത്തെ ദർശനത്തിനായിരുന്നു വലിയ തിരക്ക് അനുഭവപ്പെട്ടത്. നാല് വരിയായി നിർത്തിയ ശേഷവും വരി പുറത്തേക്ക് ക്ഷേത്രം ബസ് സ്‌റ്റാൻഡ് വരെ നീണ്ടു. പ്രസാദ ഊട്ടിനും തിരക്കായിരുന്നു. 2500 പേർ പ്രസാദ ഊട്ടിനെത്തി. വാഹനങ്ങളുടെ നിര ക്ഷേത്ര റോഡിനിരുവശത്തുമായി പഞ്ചായത്ത് ഓഫീസ് വരെ നീണ്ടു. ഉച്ചവരെ മഴമാറി നിന്നതും വിശ്വാസികൾക്ക് ഗുണകരമായി. കർക്കടകമാസ ദർശനത്തിനായി കൊച്ചിൻ ദേവസ്വം ബോർഡ് വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. Read on deshabhimani.com