രൂപാന്തരത്തിന്റെ ഫ്രെയിമുകൾ

ലളിത കല അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച രഞ്ജിത് മാധവിന്റെ ഫോട്ടോ പ്രദർശനം


തൃശൂർ ‘ചക്രപ്പെരും പാച്ചിലിനടിയിൽ അമർന്നരഞ്ഞ്‌, മാറിപ്പോയ രൂപാന്തരങ്ങളിൽ ചിലത്’–- ഇങ്ങനെയാണ്‌ ലളിത കലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിൽ നടക്കുന്ന  ‘ട്രാൻസ്‌ഫിഗർസ്’ എന്ന തന്റെ ഫോട്ടോ പ്രദർശനത്തിനെ രഞ്ജിത് മാധവൻ പരിചയപ്പെടുത്തുന്നത്‌. റോഡിൽ വാഹനങ്ങൾ കയറി പ്രാണനറ്റ്‌ പോയ ജീവികൾ, പഴവും കായയും, നമ്മൾ വലിച്ചറിഞ്ഞ മാലിന്യങ്ങൾ ഇവയെല്ലാം വണ്ടികൾ കയറി അതിന്റെ രൂപം മാറുന്നു. ഇങ്ങനെ രൂപാന്തരം സംഭവിച്ചയുടെ ഫോട്ടോകളാണ്‌ പ്രദർശനത്തിലുള്ളത്‌.           നാലു വർഷം മുമ്പ്‌ മറയൂർ കാടുകളിലേക്ക്‌ നടത്തിയ ട്രക്കിങ്ങിനിടെ  ചതഞ്ഞ്‌ കിടക്കുന്ന ഓന്തിനെ കണ്ടതിൽ നിന്നാണ്‌ ഈ ആശയം ലഭിച്ചതെന്ന്‌ രഞ്ജിത്‌ പറഞ്ഞു. ആ ഓന്ത്‌ വേറെ ഏതൊരു രൂപത്തിലായിരുന്നു. തുടർന്ന്‌ ഇത്തരം സംഭവങ്ങൾ നിരീക്ഷിച്ചാണ്‌ പ്രദർശനത്തിലുള്ള ഫോട്ടോകൾ പകർത്തിയത്‌. കേരളം കൂടാതെ ഡൽഹി, മുംബൈ തുടങ്ങി പലയിടങ്ങളിലായി നടത്തിയ യാത്രകളിൽ നിന്ന്‌ പകർത്തിയ 30ഓളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്‌. റോഡ്‌ പ്രതലമായി നിർത്തിയാണ്‌ ഫോട്ടോ എടുത്തിട്ടുള്ളത്‌. പ്രദർശനം ചൊവ്വാഴ്‌ച അവസാനിക്കും. Read on deshabhimani.com

Related News