പരിമിതികളെ ഊര്‍ജമാക്കി 
ശരണ്യ നേടിയത് 
ഒന്നാംസ്ഥാനം

കുന്നംകുളം സബ് ജില്ലാ തലത്തിൽ ഹയർ സെക്കൻഡറി 
വിഭാഗത്തിൽ ഒന്നാമതെത്തിയ ശരണ്യ ട്രോഫിയുമായി


 കുന്നംകുളം  പരിമിതികളെ അതിജീവിച്ച് ശരണ്യ നേടിയ ഒന്നാം സ്ഥാനത്തിന് പകിട്ടേറെ.  കണ്ണുകളുടെ  കാഴ്ച ഏറെക്കുറെ നിലച്ചിട്ടും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് വിസ്മയമാകുകയാണ്' ഈ പ്ലസ് വൺകാരി. ദേശാഭിമാനി അക്ഷരമുറ്റം കുന്നംകുളം സബ് ജില്ലാ തലത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയെക്കുറിച്ച് അധ്യാപകർക്കും വലിയ പ്രതീക്ഷകളാണുള്ളത്. ചെറുപ്രായത്തിൽ കാഴ്ചയ്ക്ക് തകരാർ സംഭവിച്ചെങ്കിലും മത്സരപ്പരീക്ഷകളോടുള്ള താല്‍പ്പര്യമാണ് ശരണ്യയെ വിജയപീഠത്തിലെത്തിച്ചത്.  കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് ഹ്യൂമാനിറ്റീസ് തെരഞ്ഞെടുക്കുമ്പോൾ ഐഎഎസ് എന്ന മോഹത്തിലേക്കുള്ള ആദ്യ ചുവടായാണ് ശരണ്യ അതിനെ കാണുന്നത്. പാറേമ്പാടം കൊങ്ങണൂർ കല്ലംപറമ്പിൽ വീട്ടിൽ മനോജ് - സാലി ദമ്പതികളുടെ മകളാണ്. വിസ്മയ സഹോദരിയാണ്. Read on deshabhimani.com

Related News