ഭൂവുടമകളായി ആയിരങ്ങൾ
തൃശൂർ തൃശൂരിൽ നടത്തിയ പട്ടയമേളയിൽ തൃശൂർ താലൂക്കിലെ 425 ലാൻഡ് ട്രൈബ്യൂണൽ (ദേവസ്വം) പട്ടയങ്ങളും 580 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും അഞ്ച് പുറമ്പോക്ക് പട്ടയങ്ങളും 71 വനഭൂമി പട്ടയങ്ങളും വിതരണം ചെയ്തു. ചാവക്കാട് താലൂക്കിലെ 65 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 68 ലാൻഡ് ട്രൈബൂണൽ പട്ടയങ്ങളും അഞ്ച് സുനാമി പട്ടയങ്ങളും 14 കോളനി പട്ടയങ്ങളും ഒരു മിച്ചഭൂമി പട്ടയവും വിതരണം ചെയ്തു. മുകുന്ദപുരം താലൂക്ക്തല പട്ടയമേളയിൽ 282 പട്ടയങ്ങൾ വിതരണം ചെയ്തു. ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്ക്തല പട്ടയമേളയിൽ ചാലക്കുടി താലൂക്കിലെ 162 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 296 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 24 വനാവകാശ രേഖകളും 24 മറ്റിനത്തിലുള്ള പട്ടയങ്ങളും വിതരണം ചെയ്തു. കൊടുങ്ങല്ലൂർ താലൂക്കിലെ 30 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 104 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 15 സുനാമി പട്ടയങ്ങളും വിതരണം ചെയ്തു. Read on deshabhimani.com