എടിഎമ്മുകൾ കണ്ടെത്താൻ ഗൂഗിൾ മാപ്പ്‌



തൃശൂർ തൃശൂരിൽ  കവർച്ചാസംഘം  എടിഎമ്മുകൾ കണ്ടെത്തിയത് ഗൂഗിൾ  മാപ്പ് നോക്കി. ഗ്യാസ്‌കട്ടർ കവർച്ചക്കാർ  എന്നറിയപ്പെടുന്ന സംഘം നേരത്തേ  കേരളത്തിൽ എത്തിയതായി അന്വഷകസംഘത്തിന്‌ വിവരം ലഭിച്ചു. കൂടുതൽ പണം നിക്ഷേപിക്കുന്ന എസ്‌ബിഐ എടിഎമ്മുകൾ തെരഞ്ഞെടുത്തായിരുന്നു വെള്ളിയാഴ്‌ചയിലെ കവർച്ച. സഞ്ചരിക്കുന്ന റൂട്ടിലെ എടിഎമ്മുകൾ കണ്ടെത്താനായി ഗൂഗിൾ മാപ്പ്‌ ഉപയോഗിക്കുകയായിരുന്നു.    കവർച്ചാസംഘം വ്യാഴാഴ്ച തൃശൂരിലെത്തിയതായാണ്‌ വിവരം. രണ്ടുപേർ  വിമാനത്തിലും മൂന്നുപേർ കാറിലും മറ്റുള്ളവർ കണ്ടെയ്‌നറിലുമാണ് എത്തിയത്.  കണ്ടെയ്‌നർ ദേശീയപാതയിൽ പാർക്ക്‌ ചെയ്‌തു. കാറിലെത്തി കവർച്ച നടത്തി കണ്ടെയ്‌നറിൽ കാർ കയറ്റി രക്ഷപ്പെടുകയായിരുന്നു. കോലഴിയിലെ കവർച്ചയ്‌ക്കുശേഷം രാമവർമപുരം, പൊങ്ങണംകാട്‌,  ചിറക്കാക്കോട്‌ വഴി മുടിക്കോട്‌ സംഘം എത്തിയതായാണ്‌ സൂചന. ഈ കണ്ടെയ്‌നർ  പന്നിയങ്കര ടോൾപ്ലാസ വഴി കടന്നുപോവുന്നതിന്റെ ദൃശ്യങ്ങളുണ്ട്‌.  എന്നാൽ കാർ കടന്നുപോവുന്നതിന്റൈ ദൃശ്യം ലഭിച്ചിട്ടില്ല.  അതിനാൽ കാർ മുടിക്കോട്‌ ഭാഗത്തുവച്ച്‌ കണ്ടെയ്‌നറിൽ കയറ്റിയെന്നാണ്‌ കരുതുന്നത്‌. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌താലേ ഇതു സംബന്ധിച്ച്‌ കൃത്യത ലഭിക്കൂ. കണ്ടെയ്‌നർ ലോറിയിൽ കയറ്റുന്ന  കാർ വിവിധ സ്ഥലങ്ങളിൽ ഇറക്കിയാണ്‌ കവർച്ച നടത്താറുള്ളത്‌. Read on deshabhimani.com

Related News