എഫ്‌എസ്‌ഇടിഒ പ്രകടനം നടത്തി

എഫ്എസ്ഇടിഒ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക കൂടി പ്രാബല്യ തീയതി മുതൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു.      ജില്ലാ പ്രസിഡന്റ്‌ സാജൻ ഇഗ്നേഷ്യസ് അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി വരദൻ, കെജിഒഎ ഏരിയ സെക്രട്ടറി വി എൻ ഹരിറാംകുമാർ, പി അജിത, പി എ ലിജോ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News