ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം അപ്രായോഗികം: മന്ത്രി കെ രാജന്‍
തൃശൂർ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ മാർഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജൻ. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ പൂരം അതിന്റെ എല്ലാ പ്രൗഢിയോടും പാരമ്പര്യത്തോടും കൂടി നടത്തണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. കോടതി നിരീക്ഷണങ്ങളോട് യോജിക്കാനാവില്ല. ആന ഉടമസ്ഥരും ദേവസ്വം ബോര്‍ഡുകളും അടക്കമുള്ള എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതി നിർദേശം. ഈ സാഹചര്യത്തിൽ ചട്ടഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. പുതിയ മാർഗനിർദേശംവച്ച് പൂരം നടത്താനാകില്ല. കുടമാറ്റംപോലും നടത്താനാകാതെ വരും. പ്രധാനപ്പെട്ട ഒരുപാട് ഉത്സവങ്ങളെയും അത് ബാധിക്കും. നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ട യാത്രയിലുള്ള വനം മന്ത്രി ഡിസംബറിൽ തിരികെ എത്തിയാലുടൻ മുഖ്യമന്ത്രി ഉന്നത തല യോഗം വിളിക്കും. പൂരവുമായി ബന്ധപ്പെട്ട ആശങ്ക പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. Read on deshabhimani.com