ഡിഎഡബ്ല്യുഎഫ്‌ സാമൂഹ്യനീതി ഓഫീസ്‌ മാർച്ച്‌

ഡിഎഡബ്ല്യുഎഫ് സാമൂഹ്യനീതി ഓഫീസിലേക്ക്‌ നടത്തിയ മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ്‌ കീർത്തി ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ സാമൂഹ്യ പെൻഷൻ കാലോചിതമായി വർധിപ്പിക്കുക, ആശ്വാസ കിരണം ന്യൂനത പരിഹരിച്ച്‌ പുനഃസ്ഥാപിക്കുക, ഭിന്നശേഷിത്വത്തിന്റെ തോതനുസരിച്ച്‌ കാലോചിതമായി പെൻഷൻ വർധിപ്പിച്ച്‌ ക്ഷേമപെൻഷൻ പദ്ധതിയിൽ നിന്ന്‌ മാറ്റി ഭിന്നശേഷികാർക്ക്‌ മാത്രമായി ലൈഫ്‌ അലവൻസാക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഡിഫറന്റ്‌ലി ഏബിൾഡ്‌ പേഴ്‌സൺസ്‌ വെൽഫെയർ ഫെഡറേഷൻ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ  ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.  സംസ്ഥാന ജനറൽ സെക്രട്ടറി  ഗിരീഷ്‌ കീർത്തി ഉദ്‌ഘാടനം ചെയ്‌തു.   ജില്ലാ പ്രസിഡന്റ്‌ ഒ എസ്‌ റഷീദ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കമല ജയപ്രകാശ്, കെ ബാലചന്ദ്രൻ, ഗീതാ ധനേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ്‌ അക്ഷയ്, സുധീഷ് ചന്ദ്രൻ, പി എസ്‌ സുധീപ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News