ദുരിതാശ്വാസ ക്യാമ്പ് തുറന്നു

വടക്കാഞ്ചേരി പുഴ നിറഞ്ഞ് വീട്ടുപറമ്പിൽ വെള്ളം കയറിയ നിലയിൽ


വടക്കാഞ്ചേരി  വാഴാനിപ്പുഴ നിറഞ്ഞൊഴുകിയതോടെ പുയോരത്തെ വീടുകളിൽ വെള്ളം കയറി.  പ്രദേശവാസികളെ വടക്കാഞ്ചേരി നഗരസഭയുടെ  ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി പാർപ്പിച്ചു.  ചാലിപ്പാടം, ഗ്രൗണ്ട് പ്രദേശങ്ങളിൽ  വെള്ളം കയറി.  വടക്കാഞ്ചേരി ശിവക്ഷേത്രത്തിനു സമീപത്തെ വീടുകളിലെ താമസക്കാരെ മാറ്റി പാർപ്പിച്ചു. വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലാണ്‌ ക്യാമ്പ്.  പത്തോളം പേരാണ്‌  ഇവിടെയുള്ളത്‌.  ദുരിതാശ്വാസ ക്യാമ്പ് സർവസജ്ജമാണെന്ന് നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അറിയിച്ചു. Read on deshabhimani.com

Related News