മാധ്യമപ്രവർത്തകർക്ക് ജാമ്യമില്ലാ കേസ്
തൃശൂർ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. കേന്ദ്രമന്ത്രിയെ വാഹനത്തിൽ കയറാൻ അനുവദിക്കാതെ തടഞ്ഞെന്നും സുരക്ഷാജീവനക്കാരനായ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നും കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. 329 (3) , 126 (2), 132, എന്നീ വകുപ്പുകൾ പ്രകാരം ജാമ്യമില്ല കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ വഴി തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ബുധനാഴ്ചയാണ് സുരേഷ് ഗോപി തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. Read on deshabhimani.com