കഥാപ്രസംഗ മഹോത്സവവുമായി സം​ഗീത നാടക അക്കാദമി



തൃശൂർ കഥാപ്രസംഗ കലയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി സംസ്ഥാനതല കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കും. ദക്ഷിണ മേഖല, മധ്യമേഖല, ഉത്തര മേഖല എന്നിങ്ങനെ മൂന്നിടങ്ങളായി തിരിച്ചാണ്‌ പരിപാടി സംഘടിപ്പിക്കുക. അഞ്ചുദിവസത്തെ പരിപാടിയിൽ കഥാപ്രസം​ഗ അവതരണവും ശിൽപ്പശാലയും ഉണ്ടാകും.    20 –-40 പ്രായമുള്ളവർക്കാണ് കഥാപ്രസം​ഗം അവതരിപ്പിക്കാൻ അവസരം. 18 –- 35 പ്രായമുള്ള പഠിതാക്കൾക്കും കാഥികർക്കും ശിൽപ്പശാലയിൽ പങ്കെടുക്കാം. കഥാപ്രസംഗത്തെകുറിച്ച് ഗവേഷണം നടത്തുന്നവർ, പഠനം നടത്തുന്നവർ, വാർത്തകളും ഓൺലൈൻ പ്രമോഷനുകളും തയ്യാറാക്കുന്നവർ എന്നിവർക്ക് ‌മുൻഗണന. താൽപ്പര്യമുള്ളവർക്ക്‌  www.keralasangeethanatakaakademi.in വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം.  കഥാപ്രസം​ഗം അവതരിപ്പിക്കാൻ താൽപ്പര്യമുള്ളവർ 15 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സഹിതമാണ് അപേക്ഷിക്കേണ്ടത്. ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസസൗകര്യവും അക്കാദമി ഒരുക്കും. അവസാന തീയതി: സെപ്റ്റംബർ 25. വിവരങ്ങൾക്ക്: 0487 2332134. Read on deshabhimani.com

Related News