ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 2പേർ പിടിയിൽ



 കയ്പമംഗലം ഓൺലൈൻ പ്ലാറ്റ്ഫോം വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച്, തൃശൂർ സ്വദേശിയുടെ പക്കൽ നിന്ന് 46 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെക്കൂടി കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.  കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ബൈത്തുൽ നമസ് വീട്ടിൽ അറഫാസ് (27),  കോഴിക്കോട്  ഒളവണ്ണ സ്വദേശി നടുവത്ത് മിത്തൽ വീട്ടിൽ ജംഷാദ് (32)  എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. ഈ കേസിൽ നാല്പേരെ  നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്ലക്സ് ടി വി ഒടിടി  പ്ലാറ്റ്ഫോം വഴി പണം നിക്ഷേപിച്ചാൽ വലിയ ലാഭം ഉണ്ടാക്കാമെന്ന് അവകാശപ്പെട്ട് നിരവധി ആളുകളിൽ നിന്ന് ഇവർ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  തട്ടിയെടുത്ത പണം പല ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിപ്പിച്ച് ഒരു ചെറിയ തുക മാത്രം തിരികെ നൽകുകയും ബാക്കിയുള്ളത് പിൻവലിച്ച് ഇരകളെ ചതിക്കുകയുമായിരുന്നു. സൈബർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത പരാതിയിൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ ഐപിഎസിന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡി വൈഎസ് പി വി കെ രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം ഷാജഹാൻ, എസ് ഐ കെ എസ് സൂരജ്, ഗ്രേഡ് എസ്ഐ മാരായ ബിജു, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീശൻ, സുനിൽകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News