കുന്നംകുളത്ത്‌ കനത്ത വെള്ളക്കെട്ട്‌



കുന്നംകുളം   കുന്നംകുളം മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തൃശൂര്‍ - –-കുന്നംകുളം റോഡില്‍ ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെയുള്ള ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും ഗതാഗത വിലക്ക് ഏര്‍പ്പെടുത്തി.   ചൂണ്ടല്‍ പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കേച്ചേരി ഗവ. എല്‍പി സ്‌കൂളില്‍ തുറന്ന ക്യാമ്പില്‍ 7 കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. ആയമുക്ക്, മണലി, ചിറപ്പറമ്പ് മേഖലകളില്‍ വെള്ളം ഉയർന്നതിനെ തുടർന്നാണ് നടപടി.   കുന്നംകുളം പെരുമ്പിലാവ് സെക്ഷനിലെ പാറേമ്പാടം കമ്പിപ്പാലം ഭാഗങ്ങളിൽ വെള്ളം കയറി.  വെള്ളം ഒഴിഞ്ഞു പോകുന്നതിനുള്ള സംവിധാനമൊരുക്കി. കടവല്ലൂർ, കാട്ടകാമ്പൽ പഞ്ചായത്തുകളിലെ കോൾ മേഖലയിലൂടെയുള്ള മിക്ക റോഡുകളും വെള്ളത്തിനടിയിലായി. കുന്നംകുളം കക്കാട് സമീപത്തെ വീടിന് അപകട ഭീഷണിയായി സ്ഥിതി ചെയ്തിരുന്ന കാലപ്പഴക്കം ചെന്ന വീട് കുന്നംകുളം നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കി. കക്കാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള ഓട് വീടാണ് നഗരസഭ അധികൃതര്‍ പൊളിച്ചുമാറ്റിയത്. സമീപവാസിയായ കരിമ്പനക്കല്‍ വീട്ടില്‍  ശ്രീമതി (70) യുടെ പരാതിയെ തുടര്‍ന്നാണ് നടപടി.   Read on deshabhimani.com

Related News