സെമി ഫൈനൽ ഇന്ന്‌ ആരംഭിക്കും



തൃശൂർ  ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ അക്കാദമി ലീഗ് ഫുട്ബോൾ മത്സരത്തിന്റെ അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളുടെ സെമി ഫൈനൽ മൽസരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ശനിയാഴ്‌ച രാവിലെ 8നും 9നും അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിൽ എഫ് സി കേരള, ഫോറസ്റ്റ് എഫ് സി യുമായി മത്സരിക്കും.  ഞായറാഴ്ച രാവിലെ 8നും 9നും അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിൽ ജി എസ് എ ഗുരുവായൂർ, സ്പാരോസ് തൃശൂരൂമായും മത്സരിക്കും. Read on deshabhimani.com

Related News