മലയാള വാക്കിൽ കേരള മാപ്പ്‌ ഒരുക്കി
ഡാവിഞ്ചി സുരേഷ്

ഡാവിഞ്ചി സുരേഷ് മലയാള വാക്കിൽ ഒരുക്കിയ കേരള മാപ്പ്‌


കൊടുണ്ടല്ലൂർ കേരളത്തിലെ ജില്ലകളുടെ പേര് ഇനി ജില്ലാ മാപ്പിന്റെ രൂപത്തിലും വായിക്കാം.        എട്ടടി ഉയരത്തില്‍ മള്‍ട്ടി വുഡില്‍ ഡാവിഞ്ചി സുരേഷ്    ഉണ്ടാക്കിയ  കേരളത്തിന്റെ മാപ്പില്‍  ടൈപോഗ്രാഫിയിലാണ്‌  പതിനാലു ജില്ലകളുടെ പേര് രേഖപ്പെടുത്തിയത്‌. ഓരോ ജില്ലയുടെ പേരും അതാതു ജില്ലകളുടെ മാപ്പിന്റെ ആകൃതിയിലാണ്‌ രേഖപ്പെടുത്തിയത്‌. ജില്ലകളുടെ ആകൃതിക്ക്‌ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ജില്ലാ മാപ്പിന്റെ ഉള്ളില്‍ ഒതുങ്ങും വിധമാണ് പേരുകള്‍ തയ്യാറാക്കിയത്.   ഫോട്ടോഷോപ്പില്‍ വരച്ചെടുത്ത ചിത്രം പിന്നീട് മള്‍ട്ടി വുഡില്‍   നിര്‍മിക്കുകയായിരുന്നു. മലയാളം മാത്രമല്ല, ഇംഗ്ലീഷിലും പേരുകൾ തയ്യാറാക്കിയിട്ടുണ്ട്. കേരള പിറവി പ്രമാണിച്ച് പുറത്തിറക്കിയ നിര്‍മാണ  വീഡിയോയില്‍14 ജില്ലകളിലെ 14 മിമിക്രി സുഹൃത്തുക്കളുടെ ശബ്ദ ശൈലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുനീഷ് വാരനാട്, ജാഫര്‍ ഇടുക്കി, നോബി മാര്‍ക്കോസ് , നിയാസ് ബക്കര്‍, കൊല്ലം സിറാജ് , സാജന്‍ പള്ളുരുത്തി , അലക്സ് കോട്ടയം , തൃശൂര്‍ സലീം,  താജ് പത്തനംതിട്ട , രാജേഷ് പാണാവള്ളി,  ഇടവേള റാഫി , അനില്‍ ബേബി , അജയ് കല്ലായി , ശാര്‍ങ്ങാധരന്‍ കൂത്തുപറമ്പ്‌, ഗിനീഷ് ഗോവിന്ദ്  എന്നിവരും മൂന്നു മിനിട്ട്   ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സഹകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക്‌ ജില്ലകളുടെ പസ്സില്‍ ഗെയിം സൃഷ്ട്ടിക്കാനും ഓഫീസുകളിലും സ്കൂളുകളിലും മറ്റും കലണ്ടര്‍ രൂപത്തില്‍ ചെയ്യാനും കഴിയുന്ന  ഒരു സൃഷ്ടിയാണിത്‌. Read on deshabhimani.com

Related News