ബോക്സിങ്: മാനന്തവാടി ഗവ. കോളേജിന് രണ്ടാം സ്ഥാനം



മാനന്തവാടി കണ്ണൂരിൽ  നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മാനന്തവാടി ഗവ. കോളേജിന്‌  രണ്ടാം സ്ഥാനം.  54 കിലോ വിഭാഗത്തിൽ മുഹമ്മദ്‌ നിയാസ് സ്വർണ മെഡലും 48 കിലോ, 51 കിലോ, 57 കിലോ വിഭാഗങ്ങളിൽ യഥാക്രമം പ്രവീൺകുമാർ, കെ എസ്‌ ഋഷികേശ്, പി അരുൺ എന്നിവർ വെള്ളി മെഡലും, 72 കിലോ വിഭാഗത്തിൽ കെ ജെ റിച്ചാർഡ് വെങ്കല മെഡലും നേടി. മാനന്തവാടി എബിസി ബോക്സിങ് അക്കാദമിയിലെ ദീപേഷ് ആണ് പരിശീലകൻ. Read on deshabhimani.com

Related News