സഹപ്രവര്‍ത്തകന് സാന്ത്വനമേകാന്‍ ഓട്ടോ തൊഴിലാളികളുടെ കൈത്താങ്ങ്

ഓട്ടോ തൊഴിലാളികള്‍ ഷിജോയ്ക്കായി തുക സമാഹരിക്കുന്നു


മാനന്തവാടി സഹപ്രവർത്തകന് സാന്ത്വനമേകാൻ ഓട്ടോ തൊഴിലാളികൾ രംഗത്തിറങ്ങി.  മാനന്തവാടി ടൗണിലെ ഓട്ടോ ഡ്രൈവറായ കല്ലുമൊട്ടംകുന്ന് സ്വദേശി ഷിജോയ് അർബുദ ബാധിതനായി ചികിത്സയിലാണ്. ആറ് ലക്ഷത്തോളം രൂപയാണ് ചികിത്സാ ചെലവ്. ഈ സാഹചര്യത്തിലാണ് കുടുംബത്തെ സഹായിക്കാനായി ഓട്ടോ ഡ്രൈവർമാർ ഒരുദിവസത്തെ വരുമാനം ചികിത്സാ ചെലവിലേക്ക് നൽകിയത്. കൂടാതെ പൊതുജനങ്ങളിൽനിന്നും വ്യാപാരികളിൽ നിന്നും ബക്കറ്റ് പിരിവിലൂടെ സംഭാവനയും സമാഹരിച്ചു. പി യു സന്തോഷ്‌കുമാർ, കെ സജീവൻ, എം പി ശശികുമാർ,  സന്തോഷ് ജി നായർ, ജിത്തു, സനിൽ കുമാർ, വിനോദ്, രാജേഷ് എന്നിവർ നേതൃത്വംനൽകി. 2.3 ലക്ഷം രൂപ തൊഴിലാളികൾ സമാഹരിച്ചു. Read on deshabhimani.com

Related News