കെഎസ്‌ടിഎ കലാ–കായികോത്സവം

കെഎസ്ടിഎയുടെ കലാ–- കായികോത്സവം ഒ കെ ജോണി ഉദ്ഘാടനം ചെയ്യുന്നു


ബത്തേരി കെഎസ്ടിഎ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അധ്യാപക കലാ–- കായികോത്സവം സമാപിച്ചു. ബത്തേരി സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സമാപന സമ്മേളനം എഴുത്തുകാരൻ ഒ കെ ജോണി ഉദ്ഘാടനംചെയ്തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ എ ഇ സതീഷ് ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്,  സംസ്ഥാന കമ്മിറ്റി അംഗം വിൽസൺ തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും കലാവേദി ജില്ലാ കൺവീനർ ജാസ്മിൻ തോമസ് നന്ദിയും പറഞ്ഞു. സംസ്ഥാന കായികോത്സവം 21ന് മലപ്പുറത്തും സംസ്ഥാന കലോത്സവം  27ന് ആലപ്പുഴയും നടത്തും.  Read on deshabhimani.com

Related News