യുവതിയുടെ മൃതദേഹം പുറത്തെടുത്ത്‌ ചേലോട്ട്‌ സംസ്‌കരിച്ചു



കൽപ്പറ്റ മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച യുവതിയുടെ മൃതദേഹഭാഗങ്ങൾ  മാതാപിതാക്കളുടെ ആഗ്രഹപ്രകാരം പുത്തുമലയിലെ ശ്മശാനത്തിൽനിന്ന്‌ പുറത്തെടുത്ത്‌ ചുണ്ടേൽ ചേലോട് പുൽക്കുന്ന്  ശ്‌മശാനത്തിൽ സംസ്‌കരിച്ചു.  ചൂരൽമലയിൽ എസ്‌റ്റേറ്റ്‌ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ശരണ്യയുടെ മൃതദേഹമാണ്‌ ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ നേതൃത്വത്തിൽ വെള്ളിയാഴ്‌ച പുറത്തെടുത്ത്‌ മാറ്റി സംസ്‌കരിച്ചത്‌.  ഡിഎൻഎ പരിശോധനയിലൂടെയാണ്‌ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞത്‌. മൂന്ന്‌ കുഴികളിലായിട്ടായിരുന്നു മൃതദേഹഭാഗങ്ങൾ പുത്തുമലയിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചിരുന്നത്‌.  മൂന്ന്‌ കുഴികളിൽനിന്നും ഇവയെടുത്ത്‌ ചേലോട്ട്‌ എത്തിച്ച്‌ സംസ്‌കരിക്കുകയായിരുന്നു. പവിത്രയുടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണ്‌ മാറ്റി സംസ്‌കരിച്ചത്‌. ഉരുൾപൊട്ടി രണ്ടാഴ്‌ചകഴിഞ്ഞാണ്‌  മൃതദേഹഭാഗങ്ങൾ പലയിടങ്ങളിൽനിന്നായി ലഭിച്ചത്‌. ഭർത്താവ്‌: ഷാരോൺ, മകൾ :ദീപ്‌തിയ, ഷരോണിന്റെ അച്ഛൻ, അമ്മ, അനുജൻ എന്നിവരും ദുരന്തത്തിൽ മരിച്ചു. ഷാരോണിന്റെ മൃതദേഹം കണ്ടെത്താനായില്ല. ദീപ്‌തിയുടെ മൃതദേഹം ചേലോട് പുൽക്കുന്ന്  ശ്‌മശാനത്തിലായിരുന്നു സംസ്‌കരിച്ചിരുന്നത്‌. ഇവിടേക്കാണ്‌ പവിത്രയുടെ മൃതദേഹവും കൊണ്ടുവന്നത്‌.   ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ,  പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്, കെ ആർ ജിതിൻ, എം രമേഷ്, അർജുൻ ഗോപാൽ, കെ എസ് ഹരിശങ്കർ, എം കെ റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ്‌ മൃതദേഹഭാഗങ്ങൾ പുറത്തെടുത്ത്‌ സംസ്‌കരിച്ചത്‌.    Read on deshabhimani.com

Related News