മാലിന്യമുക്തം നവകേരളം:
ഹരിത സ്ഥാപന പ്രഖ്യാപനം



കാട്ടിക്കുളം   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ജില്ലാ  ഉദ്ഘാടനം തിരുനെല്ലി ​പഞ്ചായത്ത് ഹാളിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്തു. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി ടി വത്സകുമാരി അധ്യക്ഷയായി. നവകേരളം കർമ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. എഡിഎം കെ ദേവകി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ കെ ജയഭാരതി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ് ഹർഷൻ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ പി കെ ബാലസുബ്രമണ്യൻ, ജില്ലാ പഞ്ചായത്തം​ഗം എ എൻ സുശീല, ബ്ലോക്ക് പഞ്ചായത്തം​ഗം ബി എം ബിമല, തിരുനെല്ലി ​പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം കെ രാധാകൃഷ്ണൻ, സ്ഥിരം സമിതി ചെയർമാൻ പി എൻ ഹരീന്ദ്രൻ, സ്ഥിരം സമിതി ചെയർപേഴ്സൺ റുഖിയ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News