യൂണിഫോമും കൈകളിൽ
മേപ്പാടി മുണ്ടക്കൈ, വെള്ളാർമല സ്‌കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ആരംഭിച്ചു. മുണ്ടക്കൈ ഗവ. എൽപിയിലെ വിദ്യാർഥികൾക്ക് നാല് ജോടി വീതവും വെള്ളാർമല ജിവിഎച്ച്‌എസ്‌എസിലെ കുട്ടികൾക്ക് രണ്ട് ജോടിയുമാണ് നൽകുന്നത്. മുണ്ടക്കൈ എൽപിയിലെ വിദ്യാർഥികൾക്ക് സമഗ്രശിക്ഷ കേരള പദ്ധതിയിൽ രണ്ട് ജോടി യൂണിഫോം നൽകുന്നതിനൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ട് ജോടി കൈത്തറി യൂണിഫോമുമാണ് നൽകുന്നത്. വെള്ളാർമല സ്കൂൾ വിദ്യാർഥികൾക്ക് എസ്‌എസ്‌കെ പദ്ധതിയിലാണ് യൂണിഫോം. വിതരണോദ്‌ഘാടനം കഴിഞ്ഞ രണ്ടിന് പ്രവേശനോത്സവത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓരോ വിദ്യാർഥികൾക്കും യൂണിഫോം കൈകളിലെത്തുന്നത്. 700 ജോടി യൂണിഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറിവരെയുള്ള വിദ്യാർഥികളിൽ യൂണിഫോം നഷ്ടപ്പെട്ട മുഴുവൻപേർക്കും ലഭിക്കും. കണിയാമ്പറ്റ എസ്‌എം ലേഡീസ് ടൈലറിങ് ആൻഡ് ഗാർമെന്റ്‌സും കൽപ്പറ്റ റോയൽ ഗാർമെന്റ്‌സും എകെടിഎ നേതൃത്വത്തിലും യൂണിഫോം സൗജന്യമായി തയ്‌ച്ചുനൽകി. എട്ട് ലക്ഷത്തോളം രൂപയുടെ പ്രവൃത്തിയാണ് ഇവരെടുത്തത്. Read on deshabhimani.com