സിപിഐ എം ഓഫീസ്‌ നിർമാണം ഹുണ്ടിക കലക്‌ഷന്‌ മികച്ച പ്രതികരണം

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്‌ നിർമാണത്തിനായി ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ നേതൃത്വത്തിൽ തിരുനെല്ലിയിൽ നടത്തിയ ഹുണ്ടിക കലക്‌ഷൻ


  കൽപ്പറ്റ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്‌ നിർമാണത്തിനുള്ള ഹുണ്ടിക കലക്‌ഷന്‌ ജില്ലയിലും മികച്ച പ്രതികരണം. ശനിയാഴ്‌ച നേതാക്കളും പ്രവർത്തകരും ടൗണുകളിലും ഗ്രാമങ്ങളിലും കലക്‌ഷനെടുത്തു. വിവിധ സ്ഥാപനങ്ങൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങി. നിർലോഭമായ സഹായമാണ്‌ എല്ലാവരിൽനിന്നും. സംസ്ഥാന, ജില്ലാ, ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിലെ സ്ക്വാഡ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. ബ്രാഞ്ച്‌ തലങ്ങളിലും പ്രവർത്തനം സജീവമായി. ഞായറാഴ്‌ചയും ഹുണ്ടിക കലക്‌ഷൻ തുടരും.  Read on deshabhimani.com

Related News